ടിക്കറ്റ് ബഹിഷ്കരണം; 2026 ലോകകപ്പിന്റെ നിലനിൽപ്പ് ഭീഷണിയിൽ, ഫിഫ അടിയന്തര യോഗം വിളിച്ചു
ഷീബ വിജയൻ
ന്യൂയോർക്ക്/സൂറിച്ച്: യുഎസ് നയങ്ങളിൽ പ്രതിഷേധിച്ച് 2026 ഫിഫ ലോകകപ്പ് ടിക്കറ്റുകൾ റദ്ദാക്കാനുള്ള ആഹ്വാനം ശക്തമാകുന്നു. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചും രാഷ്ട്രീയ-മനുഷ്യാവകാശ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ആയിരക്കണക്കിന് ആളുകളാണ് ടിക്കറ്റുകൾ ഇതിനകം റദ്ദാക്കിയത്. സമൂഹമാധ്യമങ്ങളിൽ പടരുന്ന #BoycottWorldCup ക്യാമ്പയിൻ ടൂർണമെന്റിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയിൽ ഫിഫ അടിയന്തര യോഗം വിളിച്ചു.
2026 ജൂൺ 11 മുതൽ യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളും (78 എണ്ണം) യുഎസിലാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ സുരക്ഷാ ആശങ്കകളും രാഷ്ട്രീയ പ്രതിഷേധങ്ങളും കാരണം ടിക്കറ്റ് അപേക്ഷകളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,000-ത്തിലധികം പേർ ടിക്കറ്റുകൾ കാൻസൽ ചെയ്തതായാണ് റിപ്പോർട്ട്. ഈ പ്രതിസന്ധി ചർച്ച ചെയ്യാൻ ഫിഫ ഭാരവാഹികളും സംഘാടകരും സൂറിച്ചിൽ ഒത്തുചേരും.
adsadsadsas

