വാലന്റൈന്‍സ് ഡേ; ഇന്ത്യയില്‍ നിന്നുള്ള റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് നേപ്പാളിൽ വിലക്ക്

ഇന്ത്യയില്‍ നിന്നുള്ള റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്യുന്നത് വിലക്കി നേപ്പാള്‍. വാലന്റൈന്‍സ് ഡേയ്ക്ക് മുന്നോടിയായാണ് ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പുതിയ റോസാപ്പൂക്കളുടെ ഇറക്കുമതി നേപ്പാള്‍ വിലക്കിയത്. സസ്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് നേപ്പാളിലേക്ക് ഏറ്റവും കൂടുതല്‍ റോസാപ്പൂക്കള്‍ കയറ്റുമതി ചെയ്യുന്നത്.
റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് പെര്‍മിറ്റ് നല്‍കരുതെന്ന് പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്റര്‍ വ്യാഴാഴ്ച്ച അതിര്‍ത്തി ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.3 മില്യണ്‍ മൂല്യമുള്ള റോസാപ്പൂക്കളാണ് നേപ്പാള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. അതേ സമയം സര്‍ക്കാര്‍ തീരുമാനം മാര്‍ക്കറ്റില്‍ റോസാപ്പൂവിന് വലിയ ക്ഷാമം ഉണ്ടാവാന്‍ കാരണമാവുമെന്ന് നേപ്പാള്‍ ഫ്‌ളോറി കള്‍ച്ചര്‍ അസോസിയേഷന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ജെബി തമങ് പറഞ്ഞു.
rturur