കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി യുഎന്‍ റിപ്പോര്‍ട്ട്


കാബൂളിലെ ഇന്ത്യന്‍ എംബസികള്‍ ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികള്‍ ആക്രമിക്കാനാണ് ഐഎസ് പദ്ധതിയിട്ടതെന്ന് യുഎന്‍ വ്യക്തമാക്കി. ഐഎസ്‌ഐഎല്‍−കെ യുടെ ഭീഷണി സംബന്ധിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. 

മധ്യ ദക്ഷിണേഷ്യ നേരിടുന്ന ഭീഷണിയെ പറ്റിയുള്ള റിപ്പോര്‍ട്ട് യുഎന്‍ ഭീകരവിരുദ്ധ ഓഫിസിന്റെ അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്‌ളോഡിമിര്‍ വൊറൊന്‍കോവ് ആണ് അവതരിപ്പിച്ചത്. താലിബാനും മറ്റ് രാജ്യങ്ങളും തമ്മിലുളള ബന്ധം തകര്‍ക്കാനാണ് ഇത്തരം ശ്രമമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കാബൂളിലെ റഷ്യന്‍ എംബസിക്കു നേരെ നടന്ന ആക്രമണവും ഇതിന്റെ ഫലമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

article-image

ftutyug

You might also like

  • Lulu Exchange
  • Straight Forward

Most Viewed