ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടണിലേക്ക് കുടിയേറ്റം: ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടണിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ചെറുബോട്ടുകളിലൂടെയാണ് അനധികൃതമായി ഇന്ത്യന്‍ വംശജര്‍ യുകെയിലേക്ക് കടല്‍ കടക്കുന്നത്. യുകെ മാധ്യമമായ ദി ടൈംസ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ പഠിക്കാനും കുറഞ്ഞ ഫീസ് നല്‍കാനും അനുവദിക്കുന്ന നിയമത്തിലെ പഴുതുകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം ജനുവരിയില്‍, ഏകദേശം 250 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് ചാനല്‍ വഴി യുകെയില്‍ പ്രവേശിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇങ്ങനെ എത്തിയത് 233 പേരായിരുന്നു. ഈ വര്‍ഷം ഇത്തരത്തില്‍ കുടിയേറിയ 1,180 പേരില്‍ അഞ്ചിലൊന്ന് ഇന്ത്യക്കാരാണ്. അഫ്ഗാനികളാണ് ഏറ്റവും കൂടുതല്‍, തൊട്ടുപിന്നില്‍ സിറിയക്കാരും.
ഇന്ത്യക്കാര്‍ക്കുള്ള സെര്‍ബിയയുടെ വിസയില്ലാത്ത യാത്രാ നിയമങ്ങളും ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ 30 ദിവസം വരെ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് സെര്‍ബിയയില്‍ പ്രവേശിക്കാമായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ വിസ നയങ്ങളുമായി ചേരാനുള്ള സെര്‍ബിയയുടെ ശ്രമങ്ങളുടെ ഭാഗമായി 2023 ജനുവരി 1നാണ് ഇത് നിര്‍ത്തലാക്കിയത്. ഇതോടെ ചെറുബോട്ടുകള്‍ വഴിയുള്ള കുടിയേറ്റവും വര്‍ധിച്ചു.
dfdfsdfs