കുതിരപന്തയ വിജയികളെ ബഹ്റൈൻ പ്രധാനമന്ത്രി ആദരിച്ചു

അൽ റാഷിദ് ഇക്വസ്ട്രിയൻ ക്ലബിൽ സംഘടിപ്പിച്ച എൻഡുറൻസ് മത്സരത്തിലെ വിജയികളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനമാണ് കുതിരപ്പന്തയമത്സരങ്ങളിൽ ബഹ്റൈൻ കാഴ്ച്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹമദ് രാജാവിന്‍റെ യുവജന, കായിക കാര്യ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, കായിക, യുവജന ഉന്നതാധികാര സമിതി ഒന്നാം ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ചേർന്ന് കിരീടാവകാശിയെ സ്വീകരിച്ചു. രാജകുടുംബാംഗങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മത്സരങ്ങൾ കാണാനെത്തിയത്. വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയികളായവർക്ക് ബഹ്റൈൻ പ്രധാനമന്ത്രി ട്രോഫികൾ സമ്മാനിച്ചു.
a