വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ


ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. വടക്ക്−പടിഞ്ഞാറൻ നഗരമായ കുസോംഗിൽ നിന്ന് വ്യാഴാഴ്ച വിക്ഷേപിച്ച മിസൈലുകൾ 420 കിലോമീറ്ററും കിഴക്കോട്ട് 270 കിലോമീറ്ററും സഞ്ചരിച്ചു. ആണവ കരാർ ചർച്ചകൾക്കായി ഒരു ഉന്നത യുഎസ് പ്രതിനിധി ദക്ഷിണ കൊറിയയിലെത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. ഏകാധിപതി കിം ജോംഗ് ഉൻ പരീ‌ക്ഷണം നേരിട്ടു വിലയിരുത്തിയതായി ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം പരീക്ഷണമാണിത്. കഴിഞ്ഞാഴ്ച അവസാനം ഒരു ഹ്രസ്വദൂര മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. മിസൈൽ ഇരുനൂറിലേറെ കിലോമീറ്റർ സഞ്ചരിച്ചിരുന്നു.

article-image

drydrydr

You might also like

  • Lulu Exchange
  • Straight Forward

Most Viewed