മെക്സികോ അതിർത്തിയിലെ മതിൽ കടക്കാൻ ശ്രമം; ഗുജറാത്ത് നിവാസി മരിച്ചു


മെക്സികോ അതിർത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് നിവാസി അപകടത്തിൽ മരിച്ചു. ഗാന്ധിനഗർ സ്വദേശി ബ്രിജ്കുമാർ യാദവാണ് മരിച്ചത്.  യുപി സ്വദേശിയായ ബ്രിജ്കുമാർ ഗുജറാത്തിൽ കുടുംബസമേതം താമസിച്ചുവരുകയായിരുന്നു. അതിർത്തിയിലെ 30 അടി ഉയരമുള്ള മതിൽകടക്കാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഭാര്യക്കും മൂന്നു വയസുള്ള മകനും ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഗുജറാത്തിലെ കലോൽ മേഖലയിൽ ഫാക്ടറി തൊഴിലാളിയായിരുന്നു.

article-image

7ൂബ7ഹൂഹ7

You might also like

Most Viewed