ബ്രിട്ടനിൽ കോട്ടയം സ്വദേശിനിയും മക്കളും കൊല്ലപ്പെട്ട നിലയില്‍; ഭർത്താവ് കസ്റ്റ‍ഡിയിൽ


ബ്രിട്ടനിലെ കെറ്റംറിങില്‍ മലയാളി നഴ്‌സും കുട്ടികളും കൊല്ലപ്പെട്ട നിലയില്‍. കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ സ്വദേശി സാജു(52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

ഇരുവരെയും ഫോണില്‍ ലഭിക്കാതെ വന്നതോടെ സുഹൃത്തുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിച്ചു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് വീട് തുറന്ന് അകത്തുകയറിയത്.

അഞ്ജുവും മക്കളും ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. അഞ്ജു മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവശേഷം ഒളിവില്‍ പോയ സാജുവിനെ പൊലീസ് പിടികൂടി. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഒരുവര്‍ഷം മുമ്പാണ് കുടുംബം യുകെയില്‍ എത്തിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായാണ് അഞ്ജു ജോലി ചെയ്തിരുന്നത്. സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്.

article-image

fasd

You might also like

Most Viewed