റഷ്യയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു

റഷ്യയിലെ ഇഷസ്ക് നഗരത്തിലെ സ്കൂളിലുണ്ടായ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ തോക്കുധാരി ജീവനൊടുക്കിയതായും റഷ്യൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കറുത്ത വസ്ത്രം ധരിച്ചെത്തിയ തോക്കുധാരി സ്കൂളിൽ കടന്നുകയറി സെക്യൂരിറ്റി ഗാർഡിന് നേരെ ആദ്യം നിറയൊഴിച്ചു. പിന്നീട് ക്ലാസ് മുറികളിലെത്തിയും നിറയൊഴിച്ചു.
മരിച്ചവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെടുന്നതായാണ് സൂചന.
ztsty