വില പരിധി ഏർപ്പെടുത്തുന്ന രാജ്യങ്ങളിലേക്ക് എണ്ണ, വാതക വിതരണം നിർത്തുമെന്ന് വ്‌ളാഡിമിർ പുടിൻ


വില പരിധി ഏർപ്പെടുത്തുന്ന രാജ്യങ്ങളിലേക്ക് എണ്ണ, വാതക വിതരണം റഷ്യ നിർത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ചില പാശ്ചാത്യ രാജ്യങ്ങൾ പരിഗണിക്കുന്നതുപോലെ വില പരിധി നിശ്ചയിക്കുന്നത് തികച്ചും മണ്ടത്തരമായ തീരുമാനമായിരിക്കുമെന്നും പുടിൻ പറഞ്ഞു. പസഫിക് തുറമുഖ നഗരമായ വ്ളാഡിവോസ്റ്റോക്കിലെ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ ഞങ്ങൾ ഒന്നും നൽകില്ല. ഗ്യാസില്ല, എണ്ണയില്ല, കൽക്കരി ഇല്ല, ഇന്ധന എണ്ണയില്ല, ഒന്നുമില്ല. ഞങ്ങളിൽ എന്തെങ്കിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക്, അവരുടെ ഇഷ്ടം നിർദ്ദേശിക്കാൻ ഇന്ന് കഴിയില്ല,’ വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യ തങ്ങളുടെ കരാർ ബാധ്യതകളെ മാനിക്കുമെന്നും മറ്റ് രാജ്യങ്ങളും ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ കൂട്ടിച്ചേർത്തു.

ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിക്കുള്ള ധനസഹായത്തിന്റെ പ്രധാന സ്രോതസ്സ് വെട്ടിക്കുറയ്ക്കുന്നതിനായി, റഷ്യൻ എണ്ണ ഇറക്കുമതിയിൽ വില പരിധി നടപ്പാക്കുന്നതിലേക്ക് അടിയന്തിരമായി നീങ്ങുമെന്ന് ജി7 വ്യാവസായിക ശക്തികൾ അറിയിച്ചിരുന്നു. ഇതിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

article-image

xhd

You might also like

  • Lulu Exchange
  • Straight Forward

Most Viewed