കലഹത്തിനൊടുവിൽ പോലീസുകാരനും കുടുംബവും ജീവനൊടുക്കി

കുടുംബ കലഹത്തിനൊടുവിൽ പോലീസുകാരനും കുടുംബവും ജീവനൊടുക്കി. താമസിക്കുന്ന കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് പോലീസ് കോൺസ്റ്റബിൾ ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളെയും കൊണ്ട് ചാടിയത്. മൂന്നു പേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
കോൺസ്റ്റബിളായ കുൽദീപ്‌സിംഗ് യാദവ്, ഭാര്യ റിദ്ദി, ഇവരുടെ മൂന്നു വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്. വസ്ത്രപുർ പോലീസ് സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളാണ കുൽദീപ് സിംഗ് യാദവ്. ഗോട്ട ഏരിയയിലെ ബഹുനില മന്ദിരത്തിന്റെ 12ാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്.
റിദ്ദിയാണ് ആദ്യം ചാടിയതെന്ന് പ്രദേശത്തുണ്ടായിരുന്നവർ പറയുന്നു. പിന്നാലെ സുൽദീപ് മകളുമായി ചാടുകയായിരുന്നു. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് കുൽദീപിന്റെ സഹോദരി പറഞ്ഞു.
xgh