വെളുത്ത നിറക്കാരെയും വിദേശികളെയും പരസ്യങ്ങളിൽ‍ നിന്നൊഴിവാക്കാനൊരുങ്ങി നൈജീരിയ


വെളുത്ത നിറക്കാരെ പരസ്യങ്ങളിൽ‍ നിന്നൊഴിവാക്കുന്ന നിർ‍ണായക തീരുമാനവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരെയും ഇനി പരസ്യങ്ങളിൽ‍ അഭിനയിപ്പിക്കില്ല. ഒക്ടോബർ‍ മുതൽ‍ രാജ്യത്ത് പുതിയ തീരുമാനം നടപ്പിൽ‍വരും.

നൈജീരിയക്കാരല്ലാത്ത എല്ലാ പരസ്യ അഭിനേതാക്കൾ‍ക്കും ഈ നിരോധനം ബാധകമാണെന്ന് നൈജീരിയയുടെ അഡ്വെർ‍ടൈസ്‌മെന്റ് റെഗുലേറ്റർ‍ അറിയിച്ചു. ഇത് രാജ്യത്തെ 200 ദശലക്ഷത്തിലധികം വരുന്ന തദ്ദേശീയരായ പൗരന്മാരുടെ ദേശീയ വികാരങ്ങളിൽ‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘രാജ്യത്ത് 10−20 വർ‍ഷം മുമ്പത്തെ പരസ്യങ്ങൾ‍ പരിശോധിച്ചാൽ‍ അതിലഭിനയിക്കുന്നത് വിദേശികളും ബ്രിട്ടീഷ് ഉച്ചാരണമുള്ള ശബ്ദ കലാകാരന്മാരും മാത്രമായിരുന്നു’. നൈജീരിയയിലെ പരസ്യ ഏജൻ‍സികളുടെ അസോസിയേഷൻ‍ പ്രസിഡന്റ് സ്റ്റീവ് ബാബേക്കോ പറഞ്ഞു. നൈജീരിയൻ ബ്രാൻഡുകൾ‍ പലപ്പോഴും വിദേശ മുഖങ്ങളാണ് പരസ്യത്തിനായി ഉപയോഗിക്കുന്നത്. അതേസമയം അന്താരാഷ്ട്ര കോർ‍പ്പറേഷനുകൾ‍ അവരുടെ ആഗോള പ്രചാരണങ്ങൾ‍ ഇതുവഴി ഇറക്കുമതി ചെയ്യുകയും ചെയ്യും’.അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

എങ്കിലും കഴിഞ്ഞ എട്ടുവർ‍ഷക്കാലം കൊണ്ട് നൈജീരിയയിൽ‍ ചില മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. യുവജനങ്ങൾ‍ക്കിടയിൽ‍ പുതിയ അഭിമാന ബോധങ്ങൾ‍ ഉയർ‍ന്നുവരുന്നു. ഇവ വിദേശമോഡലുകളെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യങ്ങൾ‍ക്കെതിരെയുള്ള പ്രതിഷേധങ്ങൾ‍ക്കും കാരണമായി. ഈ രാജ്യത്ത് 200 മില്യണോളം ആളുകളുണ്ട്. ഇവരിൽ‍ നിന്നൊന്നും നിങ്ങൾ‍ക്ക് തദ്ദേശീയരായ മോഡലുകളെ കണ്ടെത്താൻ കഴിഞ്ഞില്ലേയെന്ന് ആളുകൾ‍ തന്നെ ചോദിക്കും’. സ്റ്റീവ് ബാബേക്കോ കൂട്ടിച്ചേർ‍ത്തു.

ഒക്ടോബർ‍ 1മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ‍ വരിക. രാജ്യത്തിനകത്തെ തന്നെ കാലാകാരന്മാർ‍ക്ക് കൂടുതൽ‍ അവസരങ്ങൾ‍ ഇതുവഴി ലഭിക്കും. ഇതിനിടെ പുതിയ തീരുമാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പരസ്യ ഏജൻസിയായ എഎംവി ബിബിഡിഒ, നൈജീരിയൻ സംവിധായകനും തദ്ദേശീയ മോഡലുകൾ‍ക്കുമൊപ്പം ‘ബ്ലാക്ക് ഷൈൻസ് ബ്രൈറ്റസ്റ്റ്’ എന്ന കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്.

article-image

ോോ

You might also like

Most Viewed