വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം; പാകിസ്ഥാനിൽ ബോട്ട് മുങ്ങി 13 മരണം

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിനിടെ ബോട്ട് മുങ്ങി 13 പേർ മരിച്ചു. ബിലാവൽപുർ ജില്ലയിൽ സിന്ധു നദിയിലായിരുന്നു അപകടം. 25 പേരാണു ബോട്ടിലുണ്ടായിരുന്നത്. എട്ടു പേരെ രക്ഷപ്പെടുത്തി.
ആഴ്ചകളായി തുടരുന്ന പേമാരിയും വെള്ളപ്പൊക്കവും പാക്കിസ്ഥാനിൽ കടുത്ത പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. സിന്ധ്, ഖൈബർ പക്തൂൺഖ്വാ പ്രവിശ്യകളിലായി പാക് ജനസംഖ്യയുടെ മൂന്നിലൊന്നും കെടുതികൾ നേരിടുന്നു.
sdgdx