ചൈ​നീ​സ് ഗ​വേ​ഷ​ണ ക​പ്പ​ൽ 11 ന് ​ശ്രീ​ല​ങ്ക​യി​ൽ


ചൈനീസ് ഗവേഷണ കപ്പലിനു ഹന്പൻടോട്ട തുറമുഖത്ത് നങ്കൂരമിടാൻ ശ്രീലങ്ക അന്‍റുമതി നൽകി. വിമാനനിരീക്ഷണ കപ്പലായ ‘യുങ് വാങ് 5’ നാണ് അനുമതിയെന്ന് കരസേനാ വക്താവ് കേണൽ നളിൻ ഹിറാത്ത് പറഞ്ഞു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സൈനിക-ചരക്ക് കപ്പലുകൾക്ക് തുറമുഖത്ത് അനുമതി നൽകാറുണ്ടെന്നും ചൈനീസ് കപ്പലിനും ഇതേ മാനദണ്ഡമാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ മാസം 11 മുതൽ 17 വരെ കപ്പൽ തുറമുഖത്ത് ഉണ്ടാകും. തന്ത്രപ്രധാനമായ ഹന്പൻടോട്ട തുറമുഖത്ത് ചൈനീസ് ഗവേഷണകപ്പൽ എത്തുന്നത് സുരക്ഷാ-സാന്പത്തിക താത്പര്യങ്ങൾക്ക് വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് ഇന്ത്യ. മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

അധികാരത്തിൽ നിന്ന് പുറത്തായ രാജപക്സെ കുടുംബം ഹമ്പൻടോട്ടയിൽ നിന്നുള്ളവരാണ്. ചൈനീസ് വായ്പ ഉപയോഗിച്ച് രാജപക്സെ സഹോദരന്മാർ മേഖലയിൽ ഒട്ടേറെ പദ്ധതികളാണ് ആരംഭിച്ചത്. രാജ്യത്തിന്‍റെ സാന്പത്തിക പ്രതിസന്ധിക്ക് ഇത്തരം വായ്പകൾ കാരണമായിട്ടുണ്ട്.

 

You might also like

Most Viewed