ഒസാമ ബിന്‍ ലാദന്റെ കുടുംബത്തില്‍ നിന്ന് ചാള്‍സ് രാജകുമാരന്റെ ചാരിറ്റി 1 മില്യണ്‍ പൗണ്ട് സംഭാവന സ്വീകരിച്ചതായി റിപ്പോര്‍ട്ട്


ചാള്‍സ് രാജകുമാരന്‍ സ്ഥാപിച്ച ചാരിറ്റബിള്‍ ഫണ്ടിലേക്ക് (പിഡബ്ല്യുസിഎഫ്) കൊല്ലപ്പെട്ട അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ കുടുംബത്തില്‍ നിന്ന് സംഭാവന സ്വീകരിച്ചതായി റിപ്പോര്‍ട്ട്.

യുകെ മാധ്യമമായ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ചാള്‍സ് രാജകുമാരന്‍ അല്‍ ഖ്വയ്ദയുടെ സ്ഥാപകന്റെ അര്‍ദ്ധസഹോദരന്‍ ബക്കറുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തുകയും 1 മില്യണ്‍ ബ്രിട്ടീഷ് പൗണ്ട് സ്വീകരിച്ചെന്നും പറയുന്നു. എന്നാല്‍ രാജകുടുംബത്തിലെ പല ഉപദേശകരും ഈ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം രാജകുമാരന് ഇക്കാര്യത്തില്‍ വ്യക്തിപരമായ ഇടപെടലുണ്ടെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ഓഫിസ് തള്ളി. ചാരിറ്റിയുടെ ട്രസ്റ്റികള്‍ മാത്രമാണ് ഇതില്‍ തീരുമാനമെടുക്കുന്നത്. വിഷയത്തെ തെറ്റായി ചിത്രീകരിക്കുകയാണെന്നും ക്ലാരന്‍സ് ഹൗസ് വക്താവ് പറഞ്ഞു.

2013ല്‍ ഷെയ്ഖ് ബക്കര്‍ ബിന്‍ ലാദനില്‍ നിന്നുള്ള സംഭാവന അക്കാലത്തെ പിഡബ്ല്യുസിഎഫ് ട്രസ്റ്റികള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചിരുന്നതായി പ്രിന്‍സ് ഓഫ് വെയില്‍സിന്റെ ചാരിറ്റബിള്‍ ഫണ്ട് അധികൃതര്‍ പറയുന്നു

 

You might also like

Most Viewed