പുരാതന ആചാരത്തിന്റെ ഭാഗമായി മെക്സിക്കൻ മേയർ ചീങ്കണ്ണിയെ വിവാഹം കഴിച്ചു


സാൻ പെദ്രോ മേയർ വിക്ടർ ഹ്യൂഗോ സോയാണ് ആചാരത്തിന്റെ ഭാഗമായി ചീങ്കണ്ണിയെ ജീവിത സഖിയാക്കിയത്. പരമ്പരാഗത വെളുത്ത വിവാഹ വസ്ത്രം ധരിപ്പിച്ച്, അണിയിച്ചൊരുക്കിയാണ് വധുവിനെ വിവാഹവേദിയിലേക്ക് കൊണ്ടുവന്നത്. ഡ്രമ്മിന്‍റെ അകമ്പടിയില്‍ വാദ്യഘോഷങ്ങളോടെ ഗ്രാമവീഥിയിലൂടെയാണ് വധുവിനെ ആനയിച്ചത്. മേയർ വധുവിനെ ചുംബിച്ചതോടെ ചടങ്ങ് പൂര്‍ണമായി. ഉമ്മ വെയ്ക്കുമ്പോള്‍ തിരിച്ചുകടിക്കാതിരിക്കാന്‍ ചീങ്കണ്ണിയുടെ വായ കൂട്ടി കെട്ടിയിട്ടുണ്ടായിരുന്നു. ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

article-image

പ്രകൃതി കനിയാനുള്ള പ്രാര്‍ഥനയെന്ന നിലയിലാണ് മേയറുടെ സമുദായത്തിന്‍റെ വിശ്വാസ പ്രകാരം ചീങ്കണ്ണിയെ വിവാഹം ചെയ്യുന്നത്. ഒക്സാ എന്ന സ്ഥലത്താണ് വിചിത്രമായ കല്യാണം നടന്നത്. ചീങ്കണ്ണിയെ ഭൂമിയുടെ പ്രതിനിധി എന്ന നിലയിലാണ് മേയറുടെ സമുദായം കാണുന്നത്. മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്പോള്‍ മനുഷ്യനും ദൈവവും ഒന്നിക്കുന്നു എന്നാണ് അവരുടെ സങ്കല്‍പം.

You might also like

  • Straight Forward

Most Viewed