കണ്ണൂരിൽ മുസ്ലീം ലീഗ് ഓഫീസ് കത്തിയ നിലയിൽ


കണ്ണൂരിൽ മുസ്‌ലീം ലീഗ് ഓഫീസ് കത്തിയ നിലയിൽ. തളിപ്പറമ്പ് കുറ്റിക്കോലിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

കുറ്റിക്കോൽ സിഎച്ച് സെന്‍ററിനാണ് തീ പിടിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ മുസ്‌ലീം ലീഗും സിപിഎം നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റിയും തമ്മിൽ തർക്കം നിലനിന്നിരുന്നു.

തളിപ്പറമ്പ് ജുമാ മസ്‍ജിദിൽ വഖഫ് ബോർഡ് നടത്തിയ പരിശോധനയെയും ഓഡിറ്റ് റിപ്പോർട്ടിനെയും ചൊല്ലിയായിരുന്നു തർക്കം. തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed