പെറുവിൽ ശക്തമായ ഭൂചലനം


ലിമാ: തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോർ‍ട്ട്. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ‍ സർ‍വേ (യുഎസ്ജിഎസ്) അറിയിച്ചു. പ്രദേശിക സമയം ഞായറാഴ്ച രാവിലെ ബരൻക നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. 

ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർ‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച പുലർച്ചെ പെറുവിലെ എൽ കല്ലോയിലും ഭൂചലനമുണ്ടായിരുന്നു. 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed