ബൂസ്റ്റർ ഡോസിന് അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രാലയം

മനാമ
ബൂസ്റ്റർ ഡോസിന് അർഹതയുള്ള വ്യക്തികൾക്ക് ബഹ്‌റൈനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ വാക്സിനേഷൻ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. ഇതിനായി ആരോഗ്യ കേന്ദ്രങ്ങൾ രാവിലെ 7.30 മുതൽ വൈകിട്ട് 5 വരെയാണ് തുറന്ന് പ്രവർത്തിക്കുക. ബി അവേർ അപ്ലിക്കേഷനിൽ രണ്ടാമത്തെ ഡോസ് എടുത്ത് മഞ്ഞ ഷീൽഡ് വന്നവർക്കാണ് ബൂസ്റ്റർ ഡോസ് എടുക്കാനുള്ള അർഹതയുള്ളത്.
സിനോഫാം വാക്സിൻ ലഭിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്.
- ഷെയ്ഖ് സൽമാൻ ഹെൽത്ത് സെന്റർ
- ആരാദിലെ നാഷണൽ ബാങ്ക് ഓഫ് ബഹ്‌റൈൻ ഹെൽത്ത് സെന്റ
- ഐസ ടൗൺ ഹെൽത്ത് സെന്റർ
- ജിദാഫ്സ് ഹെൽത്ത് സെന്റർ
- ഷെയ്ഖ് അബ്ദുല്ല ബിൻ ഖാലിദ് അൽ ഖലീഫ ഹെൽത്ത് സെന്റർ
- ജാവ് & അസ്കർ ക്ലിനിക്
- മുഹറഖ് ഹെൽത്ത് സെന്റർ
- ഇബ്നു സിന്ന ഹെൽത്ത് സെന്റർ
- ബുദയ്യ തീരദേശ ക്ലിനിക്
- സല്ലാഖ് ഹെൽത്ത് സെന്റർ
- ഹമദ് ടൗൺ ഹെൽത്ത് സെന്റർ
ഫൈസർ ബയോൺടെക് വാക്സിൻ ലഭിക്കുന്നത് താഴെ പറയുന്ന ഹെൽത്ത് സെന്ററുകളിലാണ്
- ബാങ്ക് ഓഫ് ബഹ്റൈൻ & കുവൈറ്റ് ഹെൽത്ത് സെന്റർ - ഹിദ്ദ്
- ബിലാദ് അൽ-ഖദീം ഹെൽത്ത് സെന്റർ
- യൂസിഫ് എ. റഹ്മാൻ എഞ്ചിനീയർ ഹെൽത്ത് സെന്റർ
- സിത്ര മാൾ
- സിത്ര ഹെൽത്ത് സെന്റർ
- ഹമദ് കാനൂ ഹെൽത്ത് സെന്റർ
- മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ
- ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹെൽത്ത് സെന്റർ
- എൻബിബി ഹെൽത്ത് സെന്റർ - ഡയർ
- സബാഹ് അൽ-സേലം ഹെൽത്ത് സെന്റർ
- അൽ-നൈം ഹെൽത്ത് സെന്റർ
- എ'അലി ഹെൽത്ത് സെന്റർ
- കുവൈറ്റ് ഹെൽത്ത് സെന്റർ
- ബുദയ്യ ഹെൽത്ത് സെന്റർ
സ്പുട്നിക് വി വാക്സിൻ ലഭിക്കുന്നത് ഹലത് ബു മഹർ ഹെൽത്ത് സെന്ററിലാണ്.
ആസ്ട്ര സെനക്ക വാക്സിൻ അൽ ഹൂറ ഹെൽത്ത് സെന്റർ, അഹമ്മദ് അലി കാനൂ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാണ് ലഭിക്കുന്നത്.