അഫ്ഗാനിൽ‍ സർ‍ക്കാർ‍ രൂപീകരണം; താലിബാന്‍ നേതൃത്വത്തിൽ‍ ഭിന്നത രൂക്ഷം


കാബൂൾ: പുതിയ സർ‍ക്കാർ‍ രൂപീകരിക്കുന്നതിനെ ചൊല്ലി അഫ്ഗാനിസ്ഥാനിൽ‍ താലിബാൻ നേതൃത്വത്തിൽ‍ ഭിന്നത അതിരൂക്ഷമാകുന്നു. താലിബാൻ സ്ഥാപകരിൽ‍ ഒരാളായ മുല്ല ബരാദറും ഹഖാനി ഭീകര സംഘത്തിന്റെ തലവൻ ഖലീലുൽ‍ റഹ്മാൻ ഹഖാനിയും വാക്പോരുകൾ‍ നടന്നതായി താലിബാൻ‍ വൃത്തങ്ങൾ‍ അറിയിച്ചു.

കാബൂളിലെ കൊട്ടാരത്തിൽ‍ ഇരുവരുടെയും അനുയായികൾ‍ ചേരിതിരിഞ്ഞു വാക്കേറ്റമുണ്ടായതായും റിപ്പോർ‍ട്ടുകൾ‍ ഉണ്ട്. ബരാദർ‍ ആയിരിക്കും അഫ്ഗാൻ സർ‍ക്കാരിനെ നയിക്കുക എന്നായിരുന്നു ആദ്യ സൂചനകൾ‍. എന്നാൽ‍ ഉപപ്രധാനമന്ത്രി പദം മാത്രമാണ് ബറാദറിന് ലഭിച്ചത്. സർ‍ക്കാർ‍ രൂപീകരണത്തിൽ‍ താലിബാൻ സ്ഥാപകൻ തന്നെ തഴയപ്പെട്ടതിൽ‍ അണികൾ‍ വളരെ ക്ഷുഭിതരാണ്.

You might also like

Most Viewed