ചന്ദ്രോപരിതലത്തിൽ ജലസാന്നിദ്ധ്യമുണ്ടെന്ന് നാസ


വാഷിംഗ്ടൺ ഡിസി: ചന്ദ്രനിൽ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്ത് ജലം കണ്ടെത്തി. നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് (സോഫിയ) ആണ് നിർണായക കണ്ടുപിടുത്തം നടത്തിയത്. ചന്ദ്രനിൽ സൂര്യപ്രകാശമേൽക്കുന്ന ഉപരിതലത്തിൽ ജലം കണ്ടെത്തുന്നത് ഇതാദ്യമായാണ്. ചന്ദ്രോപരിതലത്തിൽ ഒട്ടുമിക്കയിടത്തും ജലം ഉണ്ടാകാൻ സാധ്യതയെന്നും നാസ അറിയിച്ചു. 

ചന്ദ്രന്‍റെ തെക്കൻ അർദ്ധഗോളത്തിൽ സ്ഥിതി ചെയ്യുന്ന ഭൂമിയിൽനിന്ന് ദൃശ്യമാകുന്ന ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നായ ക്ലാവിയസിലാണ് ജലതന്മാത്രകളെ സോഫിയ കണ്ടെത്തിയത്. നേച്ചർ ജ്യോതിശാസ്ത്രത്തിന്‍റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഠിനവും വായുരഹിതവുമായ ചന്ദ്രോപരിതലത്തിൽ ജലം എങ്ങനെ നിലനിൽക്കുന്നു എന്നതിനെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നതായി നാസയിലെ സയൻസ് മിഷൻ ഡയറക്ടർ പോൾ ഹെർട്സ് പറഞ്ഞു.

You might also like

  • Straight Forward

Most Viewed