സമാധാനത്തിനുള്ള നൊബേൽ സമ്മാനം എനിക്കു തന്നെ


വാഷിംഗ്ടൺ‍ ഡിസി: സെർബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. നോർത്ത് കരോലിനയിൽ തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. കൊസോവോ ലിബറേഷൻ ആർമിയും സെർബിയൻ സൈന്യവുമായുള്ള പോരാട്ടത്തിൽ പതിനായിരങ്ങളാണ് മരിച്ചത്. സെർബിയൻ പ്രസിഡണ്ട്് അലക്സാണ്ടർ വുചിക്കിനെയും കൊസോവോ പ്രധാനമന്ത്രി അവ്ദുള്ള ഹോതിയെയും പങ്കെടുപ്പിച്ച് ഈ മാസമാദ്യം വൈറ്റ്ഹൗസ് ചർച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാനായില്ല. 

പക്ഷേ അത്തരമൊരു യാഥാർത്ഥ്യം നിലനിൽക്കുന്പോഴാണ് ട്രംപിനെ നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ ഒട്ടേറെ പരാതികളും വിമർശനങ്ങളും ഉയർന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed