ഗോ​ര​ഖ്പു​രി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ വെ​ടി​വ​ച്ചു കൊ​ന്നു


ഗോരഖ്പുർ: യുപിയിലെ ഗോരഖ്പുരിൽ സ്കൂൾ പ്രിൻസിപ്പലിനെ അക്രമി സംഘം വെടിവച്ചു കൊന്നു. പ്രൈമറി സ്കൂൾ പ്രിൻസിപ്പലായ നിവേദിത മേജർ(40) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ 16 വയസുള്ള മകൾ ഡെൽസിയ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വീട്ടിലേക്കു പോകവേയാണ് നിവേദിതയെയും മകളെയും ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് രണ്ടു സംഘങ്ങളെ നിയോഗിച്ചു.

You might also like

  • Straight Forward

Most Viewed