ഓൺ­ലൈൻ വ്യാ­പാരത്തിന് നി­യന്ത്രണങ്ങൾ വേ­ണമെ­ന്ന ആവശ്യം ശക്തമാ­കു­ന്നു­


മനാമ: ബഹ്റൈനിൽ നടക്കുന്ന ഓൺലൈൻ കച്ചവടങ്ങൾക്ക് മാർഗരേഖകൾ വേണമെന്ന ആവശ്യം ഉപഭോക്താക്കൾക്കിടയിൽ ശക്തമാകുന്നു. ഓൺലൈൻ ഉപഭോക്താക്കൾ നിരന്തരമായി പറ്റിക്കപ്പെടുന്ന തരത്തിലുള്ള പരാതികൾ ഉയരുന്നതിനാലും, ഈ മേഖലയിൽ വ്യാജൻമാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലുമാ
ണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്. 

വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ കച്ചവടം നടത്തുന്നവർക്ക്  വിർച്വൽ കമേർഷ്യൽ റെജിസ്ട്രേഷൻ നൽക
ണമെന്ന് ബഹ്റൈൻ ചേന്പർ ഓഫ് കോമേർസ് ആന്റ് ഇൻഡസ്ട്രി ബോർഡ് അംഗവും പാർലിമെന്റ് ഫിനാൻഷ്യൽ ആന്റ് എക്ണോമിക്ക് അഫേയേർസ് കമ്മിറ്റി ചെയർമാനുമായ അഹമദ് അൽ സലൂം പറഞ്ഞു. 

ഉപഭോക്താവിന്റെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് ഇത് സഹായകരമാകും എന്നും അദ്ദേഹം ചൂണ്ടികാട്ടി. അടുത്ത മാസം പാർലിമെന്റി
ൽ ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിക്കും.

You might also like

Most Viewed