എസി ഓഫ് ചെയ്തതിനെ തുടർന്ന് വായുസഞ്ചാരം തടസ്സപ്പെട്ടു; ബംഗ്ലാദേശിൽ ആറ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
ബംഗ്ലാദേശിലെ ധാക്കയിലുള്ള അദ് ദിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു മണിക്കൂറിനിടെ ആറ് നവജാത ശിശുക്കൾ മരണപ്പെട്ടു. പോസ്റ്റ് ഓപറേഷൻ വാർഡിലെ സാങ്കേതിക തകരാറാണ് ദുരന്തത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു ദിവസം മുതൽ മൂന്ന് ദിവസം വരെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ കുഞ്ഞുങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുന്നു എന്ന കൂട്ടിരിപ്പുകാരന്റെ പരാതിയെ തുടർന്ന് അധികൃതർ ഒരു മണിക്കൂറോളം വാർഡിലെ എസി ഓഫ് ചെയ്തിരുന്നു. 32 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ധാക്കയിൽ, വായുസഞ്ചാരമില്ലാത്ത മുറിയിലെ എസി ഓഫ് ചെയ്തതോടെ കുഞ്ഞുങ്ങൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതാകാം മരണകാരണമെന്ന് കരുതുന്നു. പിന്നീട് നില വഷളായതിനെ തുടർന്ന് കുട്ടികളെ എൻഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മാതാപിതാക്കൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആരോഗ്യ മന്ത്രാലയം മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.
xzszaszas

