ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യക്ക് ഇരട്ട തിളക്കം; മെഡൽ നേട്ടം ആറായി


ശാരിക

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യക്ക് വീണ്ടും നേട്ടം. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യ വെള്ളി, വെങ്കല മെഡലുകൾ സ്വന്തമാക്കി. ഹിമാൻഷു ധില്ലൻ വെള്ളിയും രുദ്രാങ്ക്ഷ് പാട്ടീൽ വെങ്കലവും നേടി. 252.4 പോയിന്റുകളോടെയാണ് ഹിമാൻഷു വെള്ളിയണിഞ്ഞത്. തുല്യ പോയിന്റുകൾ നേടിയെങ്കിലും റൗണ്ട് വ്യത്യാസത്തിലാണ് രുദ്രാങ്ക്ഷ് വെങ്കലത്തിലേക്ക് ഒതുങ്ങിയത്. ചൈനയുടെ ഷെങ് ലിഹാവോയ്ക്കാണ് ഈയിനത്തിൽ സ്വർണം.

നേരത്തെ നടന്ന 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിലും ഇരുവരും വെള്ളി മെഡൽ നേടിയിരുന്നു. രുദ്രാങ്ക്ഷ് പാട്ടീൽ, ഹിമാൻഷു ധില്ലൻ, പാർഥ് രാകേഷ് മാനെ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 1890.1 പോയിന്റുകൾ നേടിയാണ് വെള്ളി തിളക്കത്തിലെത്തിയത്. 1899.0 പോയിന്റോടെ ചൈന സ്വർണവും ദക്ഷിണ കൊറിയ വെങ്കലവും നേടി.

ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടം ആറായി ഉയർന്നു. ഇതിൽ അഞ്ചും ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ്. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മലയാളി താരം വിദർഷ വിനോദ്, ഇളവേനിൽ വാളറിവൻ, സോനം മസ്‌കർ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്ക് ടൂർണമെന്റിലെ ആദ്യ വെള്ളി മെഡൽ സമ്മാനിച്ചത്.

article-image

dsadsaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed