ഗസ്സയിൽ റസിഡൻഷ്യൽ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു


ശാരിക

ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ മുൻപ് കേടുപാടുകൾ സംഭവിച്ചിരുന്ന ഏഴ് നില റസിഡൻഷ്യൽ കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളും സ്ത്രീകളും അടക്കം 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുട്ടികളെയടക്കം രക്ഷാപ്രവർത്തകരും പ്രദേശവാസികളും ചേർന്ന് പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നൂറോളം ഫലസ്തീനികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ അറിയിച്ചു. തകർന്ന കെട്ടിടത്തിനടിയിൽ നിന്ന് സഹായത്തിനായുള്ള നിലവിളികൾ കേൾക്കാമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ സ്ഥിരീകരിച്ചു. ശ്വാസംമുട്ടി അവശരായ നിരവധി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇസ്രായേൽ ബോംബാക്രമണത്തിൽ മുൻപേ കേടുപാടുകൾ സംഭവിച്ച് ബലഹീനമായിരുന്ന കെട്ടിടമാണ് തകർന്നു വീണത്. മറ്റ് അഭയാർത്ഥി ക്യാമ്പുകളോ ടെന്റുകളോ ലഭ്യമല്ലാത്തതിനാൽ ജീവൻ പണയം വെച്ചും ഇത്തരം അപകടകരമായ കെട്ടിടങ്ങളിൽ താമസിക്കാൻ ഫലസ്തീനികൾ നിർബന്ധിതരാകുകയാണ്. ഭാരമേറിയ യന്ത്ര സാമഗ്രികളുടെയും പുനരുദ്ധാരണ സാമഗ്രികളുടെയും പ്രവേശനത്തിന് ഇസ്രായേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

article-image

dsdfx∂≈

You might also like

  • Lulu Exchange
  • Straight Forward

Most Viewed