13 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക്; സമൂഹമാധ്യമങ്ങൾക്ക് പൂട്ടിടാൻ യൂറോപ്യൻ യൂണിയൻ


ശാരിക

ബ്രസൽസ്: 13 വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ (ഇ.യു) ഒരുങ്ങുന്നു. സൈബർ ഇടങ്ങളിലെ ചൂഷണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും അവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനുമാണ് ഈ കർശന നടപടി. 13 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കണമെങ്കിൽ മാതാപിതാക്കളുടെ പ്രത്യേക അനുമതി നിർബന്ധമാക്കും.

വ്യാജ ജനനത്തീയതി നൽകി കുട്ടികൾ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് തടയാൻ ബയോമെട്രിക് വിവരങ്ങളോ ഔദ്യോഗിക തിരിച്ചറിയൽ രേഖകളോ അടിസ്ഥാനമാക്കിയുള്ള ശക്തമായ പ്രായപരിശോധനാ സംവിധാനങ്ങൾ പ്ലാറ്റ്‌ഫോമുകൾ നടപ്പിലാക്കേണ്ടി വരും. നിയമം ലംഘിക്കാൻ അനുവദിച്ച് കൊടുക്കുന്ന കമ്പനികൾക്കെതിരെ കനത്ത സാമ്പത്തിക പിഴ ഈടാക്കാനും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്.

കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം മൂലമുണ്ടാകുന്ന അമിത ആസക്തി, വിഷാദം, ഏകാഗ്രതക്കുറവ്, സൈബർ ബുല്ലയിംഗ് എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇ.യു ശക്തമായ നീക്കത്തിലേക്ക് കടന്നത്. അടുത്തിടെ ഓസ്‌ട്രേലിയ സമാനമായ രീതിയിൽ കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക് ഏർപ്പെടുത്താൻ നിയമനിർമ്മാണം നടത്തിയതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയനും നടപടികൾ വേഗത്തിലാക്കിയത്.

article-image

ffgdffg

You might also like

  • Lulu Exchange
  • Straight Forward

Most Viewed