മൈക്രോസോഫ്റ്റ് ഗെയിമിങ് വിഭാഗത്തിൽ 3,200 പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത; എക്സ്ബോക്സിൽ വന്‍ അഴിച്ചുപണിയുമായി പുതിയ സിഇഒ


ഷീബ വിജയൻ

തങ്ങളുടെ പ്രമുഖ വിഡിയോ ഗെയിമിങ് ബ്രാൻഡായ എക്സ്ബോക്സ് ബിസിനസിൽ വൻ അഴിച്ചുപണിയുമായി മൈക്രോസോഫ്റ്റ്. വിഡിയോ ഗെയിമിങ് മേഖലയിൽ മുൻപരിചയമില്ലാത്ത ആശാ ശർമയെ എക്സ്ബോക്സിന്റെ തലപ്പത്തേക്ക് നിയമിച്ചതിന് പിന്നാലെയാണ് കമ്പനിയിൽ നിർണായക മാറ്റങ്ങൾ നടപ്പാക്കുന്നത്. വരുമാനത്തിലെ ഇടിവും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്ത സബ്സ്ക്രിപ്ഷൻ സേവനവും വർധിച്ചുവരുന്ന ഹാർഡ്‌വെയർ ചെലവുകൾക്കുമിടയിലാണ് അഴിച്ചുപണി. 23 ബില്യൺ ഡോളർ മൂല്യമുള്ള എക്സ്ബോക്സിൽ നിലവിൽ ഏകദേശം 14,000 ജീവനക്കാരാണുള്ളത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിസിനസിന്റെ ലാഭവിഹിതം മൂന്ന് ശതമാനമായി കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ബിസിനസ് സ്ഥിരതയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കോർപറേറ്റ് തലത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് ആശാ ശർമ പറയുന്നു. ഹാർഡ്‌വെയർ ലഭ്യതയിലെ നിയന്ത്രണങ്ങളും 2020ന് ശേഷമുള്ള സാമ്പത്തിക സാഹചര്യങ്ങളും ഗെയിമിങ് മേഖലയെ ബാധിച്ചതായും കൂട്ടിച്ചേർത്തു.

റാം ഉൾപ്പെടെയുള്ളവയുടെ വിലവർധനവ്, കമ്പ്യൂട്ടർ ഘടകങ്ങളുടെ ക്ഷാമം, 2020ന് ശേഷമുള്ള സാമ്പത്തിക മാറ്റങ്ങൾ, യുവതലമുറയിലെ ഉപഭോക്തൃ സ്വഭാവത്തിലെ മാറ്റങ്ങൾ, പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് എന്നിവ ഗെയിമിങ് മേഖലയെ ബാധിക്കുന്നുണ്ട്. താങ്ങാനാകുന്ന വിലയിലും കാര്യക്ഷമതയിലും കൂടുതൽ പുതുമകൾ കൊണ്ടുവരേണ്ട സമയമാണിതെന്നും അവർ പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങൾ ഹാർഡ്‌വെയർ ക്ഷാമം കൂടുതൽ രൂക്ഷമാക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ശർമ പ്രതികരിച്ചു.

എക്സ്ബോക്സിൽ ഇതിനകം നടന്ന വ്യാപകമായ പുനഃസംഘടനയുടെ ഭാഗമായി 1,600 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. 2027 ആകുന്നതോടെ 1,600 തസ്തികകൾ കൂടി ഒഴിവാക്കാനാണ് പദ്ധതി. ഇതോടെ ആകെ 3,200 ജീവനക്കാരുടെ ജോലി നഷ്ടമാകും. വരുമാന ഇടിവും സബ്സ്ക്രിപ്ഷൻ ലക്ഷ്യങ്ങൾ കൈവരിക്കാത്തതും ഹാർഡ്‌വെയർ ചെലവുകൾ വർധിക്കുന്നതുമാണ് എക്സ്ബോക്സിന്റെ നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

article-image

dffdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed