വിപണിയിൽ തരംഗമായി ഏഥർ കൊണാർക്ക്; ആദ്യ മെറ്റൽ ബോഡി ഫാമിലി ഇ-സ്‌കൂട്ടർ ബുക്കിംഗ് ആരംഭിച്ചു
ശാരിക
ബംഗളൂരു: ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജിയുടെ ഏറ്റവും പുതിയ ഫാമിലി ഇ-സ്‌കൂട്ടറായ 'കൊണാർക്ക്' വിപണിയിൽ തരംഗമാകുന്നു. ഏഥറിന്റെ പുതിയ 'ഇഎൽ' (EL) പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ വാഹനം, ബ്രാൻഡിന്റെ നിരയിലെ ആദ്യ പൂർണ്ണ മെറ്റൽ ബോഡി മോഡലാണ്. 2,499 രൂപ അഡ്വാൻസ് നൽകി 'ഏഥർ കൊണാർക്ക്' പോർട്ടൽ വഴി വാഹനം ബുക്ക് ചെയ്യാം. റദ്ദാക്കിയാൽ തുക പൂർണ്ണമായും റീഫണ്ട് ലഭിക്കും.
പരന്ന ഫ്ലോർബോർഡും നീളമേറിയ സീറ്റും നഗരയാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. S, Z സീരീസുകളിലായി 2.1 kWh, 2.7 kWh, 3.5 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി വകഭേദങ്ങളിൽ വാഹനം ലഭ്യമാണ്. 100 കി.മീ മുതൽ 170 കി.മീ വരെയാണ് വിപണിയിൽ വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 99,999 രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. 10,000 കിലോമീറ്ററിൽ മാത്രം സർവീസ് ചെയ്താൽ മതിയെന്നത് പരിപാലന ചെലവ് ഗണ്യമായി കുറയ്ക്കുന്നു.
7 ഇഞ്ച് ടി.എഫ്.ടി ടച്ച്‌സ്‌ക്രീൻ, ഗൂഗ്‌ൾ മാപ്സ് നാവിഗേഷൻ, ഓട്ടോഹോൾഡ്, അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയ മികച്ച ഫീച്ചറുകൾ ഇതിലുണ്ട്. കൂടാതെ സെക്കൻഡ് ഹാൻഡ് വിപണിയിൽ കൃത്യമായ റീസെയിൽ മൂല്യം ഉറപ്പാക്കാൻ 'ഏഥർ ട്രൂ ഹെൽത്ത്' ഡിജിറ്റൽ റിപ്പോർട്ട് സംവിധാനവും കമ്പനി ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
sdfsdf

