ബൈക്കപകടത്തിൽ കാലിക്കറ്റ് എഫ്.സി. താരം റിജോൺ ജോസ് മരിച്ചു; സഹതാരം ഗനി അഹമ്മദിന് ഗുരുതര പരിക്ക്


ഷീബ വിജയൻ

കോഴിക്കോട്: കോഴിക്കോട്ടുണ്ടായ വാഹനാപകടത്തിൽ പ്രമുഖ ഫുട്ബോൾ താരം റിജോൺ ജോസിന് (കാലിക്കറ്റ് എഫ്.സി.) ദാരുണാന്ത്യം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിന് സമീപം ഇന്നലെ രാത്രിയുണ്ടായ ബൈക്കപകടത്തിലാണ് താരം കൊല്ലപ്പെട്ടത്. റിജോണിനൊപ്പമുണ്ടായിരുന്ന കാലിക്കറ്റ് എഫ്.സി.യിലെ സഹതാരം ഗനി അഹമ്മദിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോണിന്റെ ജീവൻ രക്ഷിക്കാനായില്ല. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സി.യുടെ പ്രധാന പ്രതിരോധ താരമായ റിജോൺ മുൻപ് ഫോഴ്‌സ കൊച്ചി, എഫ്.സി. കേരള എന്നീ ക്ലബുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

article-image

assdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed