ഹൈടെക് സ്റ്റൈലിൽ കൊള്ളയടി; കവർച്ചക്കാരുടെ 'ഹൈവേ ഹൈജാക്ക്' പൊളിച്ച് കളമശ്ശേരി പൊലീസ്!
ഷീബ വിജയൻ
കൊച്ചി: അന്തർ സംസ്ഥാന മോഷ്ടാക്കളായ അഞ്ചു പേർ കൊച്ചിയിൽ പിടിയിലായി. ഇതര സംസ്ഥാനക്കാരായ അഞ്ചുപേരാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. രണ്ടു മോഷ്ടാക്കൾ യുപിയിൽ നിന്നും വിമാനമാർഗമാണ് എത്തിയത്. മോഷണത്തിന് ഉപയോഗിച്ച ബൈക്കുകൾ ട്രെയിൻ മാർഗമാണ് എത്തിച്ചത്. തൃശൂരിൽ കവർച്ച നടത്തിയ പ്രതികളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ പക്കൽ നിന്നും മോഷണ വസ്തുക്കളും പിടിച്ചെടുത്തു.
ട്രെയിൻ മാർഗമെത്തിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ഇവർ മോഷണം നടത്തിയിരുന്നത്. തൃശൂരിൽ ബിഎസ്എൻഎൽ ജംഗ്ഷൻ ബോക്‌സിൽ തൊഴിലാളികൾ എന്ന വ്യാജേന കവർച്ചയ്ക്ക് ശ്രമം നടത്തുന്നു. ഇതു കണ്ട ചിലർക്ക് സംശയം തോന്നി പൊലീസിനെ അറിയിച്ചു. പൊലീസിനെ കണ്ട ചിതറി ഓടിയവരിൽ ഒരാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് അന്തർ സംസ്ഥാന മോഷണ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. നിർമ്മാണം നടക്കുന്ന വീടുകൾ, കോപ്പർ സ്ട്രീപ്പ് ഉപയോഗിക്കുന്ന വൻകിട ജനറേറ്ററുകൾ തുടങ്ങിയവിടങ്ങളിലാണ് ഇവർ കവർച്ച നടത്തിയിരുന്നത്. പൊലീസിന്റെ അന്വേഷണത്തിൽ ഇവർ കൊച്ചിയിലുണ്ടെന്ന് വിവരം ലഭിക്കുകയും, തുടർന്ന് കൊച്ചി പൊലീസിന്റെ സഹായത്തോടെ കവർച്ചാ സംഘത്തെ കളമളശ്ശേരിയിൽ നിന്നും വലയിലാക്കുകയുമായിരുന്നു.
ആർക്കും സംശയം തോന്നാതിരിക്കാൻ നിർമാണത്തൊഴിലാളികൾ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവരുടെ പക്കൽ നിന്നും കവർച്ചയ്ക്ക് ഉപയോഗിക്കുന്ന കേബിൾ കട്ടറുകൾ, വിവിധ തരം താക്കോലുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
dsadsdsds

