ഒരു ടിൻ അരവണയ്ക്കായി മണിക്കൂറുകൾ ക്യൂ; ദേവസ്വം ബോർഡിന്റെ 'പരീക്ഷണത്തിനെതിരെ' കടുപ്പിച്ച് മന്ത്രി!


പ്രദീപ് പുറവങ്കര

പത്തനംതിട്ട: സന്നിധാനത്ത് കന്നിമാസ പൂജയോടനുബന്ധിച്ച് അരവണ ക്ഷാമം രൂക്ഷമായതോടെ വിതരണത്തിൽ കടുത്ത നിയന്ത്രണം. ഒരാൾക്ക് ഒരു ടിൻ അരവണയും മൂന്ന് കവർ അപ്പവും മാത്രമാണ് ഞായറാഴ്ച വിതരണം ചെയ്തത്. അരവണ ലഭിക്കുന്നതിനായി ഭക്തർ നാല് മുതൽ അഞ്ച് മണിക്കൂർ വരെ നീണ്ട ക്യൂ നിൽക്കേണ്ട അവസ്ഥയാണുള്ളത്. പ്ലാന്റിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്ന് ഉത്പാദനം താല്കാലികമായി നിർത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.

അതേസമയം ശബരിമലയിലെ അരവണ ക്ഷാമത്തിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് അരവണ ലഭിക്കാനുള്ള സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ നട അടച്ചിരിക്കുന്ന സമയത്താണ് പ്ലാന്റിലെ ശുദ്ധീകരണവും അറ്റകുറ്റപ്പണികളും നടത്താറുള്ളതെന്നും, നട തുറന്ന സമയത്ത് തന്നെ പ്ലാന്റ് നവീകരിക്കാൻ നിന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ആവശ്യമെങ്കിൽ വിഷയത്തിലെ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കും. പ്രത്യേക ടീമിനെ വെച്ച് ഉത്സവം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ദേവസ്വം ബോർഡിന്റെ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്ക് നിൽക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മണ്ഡലകാലത്തിന് മുൻപ് ദർശനത്തിന് എത്തുന്നവർക്ക് അരവണ നൽകേണ്ടതില്ലേ എന്ന് ചോദിച്ച മന്ത്രി, നിലവിലെ ക്ഷാമം ഒരു മുന്നറിയിപ്പാണ് നൽകുന്നതെന്നും കൂട്ടിച്ചേർത്തു.

കന്നിമാസ പൂജയ്ക്കായി കരുതൽ ശേഖരമായുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം ടിൻ അരവണയിൽ ഭൂരിഭാഗവും തീർന്നു. ഞായറാഴ്ച ഉച്ചയോടെ കൗണ്ടറുകൾ താൽക്കാലികമായി അടയ്ക്കേണ്ടി വരികയും വൈകീട്ടോടെ വീണ്ടും തുറക്കുകയുമായിരുന്നു. തിങ്കളാഴ്ചത്തേക്ക് 14,000 ടിന്നിൽ താഴെ അരവണ മാത്രമാണ് ബാക്കിയുള്ളത്.

article-image

dfsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed