ഇന്ത്യൻ റോഡുകൾ കീഴടക്കാൻ ജെഎസ്ഡബ്ല്യൂ മോട്ടോഴ്‌സ്; പുതിയ ഹൈബ്രിഡ് 'കോംബാറ്റ്' ഈ വർഷമെത്തും!


ഷീബ വിജയൻ


ജെഎസ്ഡബ്ല്യൂ മോട്ടേഴ്സ് തങ്ങളുടെ ആദ്യ കാർ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ചെറി ജെറ്റൂർ ടി2 എസ് യുവി ഈ വർഷം അവസാനം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിപണിയിലെത്തുമ്പോൾ വാഹനത്തിന് കോംബാറ്റ് എന്ന് പേരിടാനാണ് സാധ്യത. എസ് യുവിക്ക് 30 മുതൽ 50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. മോണോകോക് ഷാസി അടിസ്ഥാനമാക്കിയായിരിക്കും ജെഎസ്ഡബ്ല്യൂ കോംബാറ്റ് നിർമ്മിക്കുക. ജെറ്റൂർ ടി2 വിലേതിന് സമാനമായ ബോക്‌സി ഡിസൈൻ തന്നെ ഇതിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

15.6 ഇൻച്ച് ടച്ച് സ്‌ക്രീൻ, 10.6 ഇൻച്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 540 ഡിഗ്രി കാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങി മറ്റു നിരവധി ഫീച്ചറുകളും ഇതിൽ ഉണ്ടായേക്കും. 1.5 ലിറ്റർ ടർബോ- പെട്രോൾ എൻജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും 18.4 kwh ബാറ്ററിയും ഉൾപ്പെടുന്ന പ്ലഗ്- ഇൻ ഹൈബ്രിഡ് സിസ്റ്റവുമായിരിക്കും വാഹനത്തിന് കരുത്തേകുക. ഇലക്ട്രിക്കിൽ 90 കിലോമീറ്റർ സഞ്ചരിക്കാൻ ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

article-image

്േ്േ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed