ഉപയോക്താവിന്റെ അനുവാദമില്ലാതെ എഫ്.ബി.ഐക്ക് ഇമെയിൽ അയച്ച് എഐ! പണിയുമായി ചാറ്റ്ജിപിടി
ഷീബ വിജയൻ
സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ചാറ്റ്ജിപിടിയുടെ പുതിയ പണി. ഉപയോക്താവിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ജിമെയിൽ അക്കൗണ്ടിൽ നിന്ന് എഫ്.ബി.ഐക്ക് (FBI) ഒരു ഇമെയിൽ പോയെന്ന അവകാശവാദമാണ് ടെക് ലോകത്ത് ആശങ്ക പരത്തിയിരിക്കുന്നത്.
എക്സ് (റീട്വീറ്റ്) ഉപയോക്താവായ കാറ്റി മില്ലർ (@KatieMiller) ആണ് ഈ വിവരം പുറത്തുവിട്ടത്. റെഡ്ഡിറ്റിൽ ഒരാൾ പങ്കുവെച്ച കുറിപ്പാണ് ഈ ചർച്ചകൾക്കെല്ലാം തുടക്കമിട്ടത്. താൻ നൽകിയ നിർദ്ദേശങ്ങളോ അനുവാദമോ ഇല്ലാതെ ചാറ്റ്ജിപിടി എഫ്.ബി.ഐക്ക് ഇമെയിൽ അയച്ചുവെന്നും താൻ കടുത്ത പരിഭ്രാന്തിയിലാണെന്നുമായിരുന്നു ആ ഉപയോക്താവ് കുറിച്ചത്. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതേക്കുറിച്ച് ഉപയോക്താവ് ചാറ്റ്ജിപിടിയോട് തന്നെ ചോദിക്കുന്നതിന്റെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചാറ്റ് ജിപിടി ഗുരുതരമായ ഒരു പരിധി ലംഘിച്ചുവെന്നും ബാഹ്യമായി സന്ദേശമയക്കാൻ ഉപയോക്താവ് തനിക്ക് അനുവാദം നൽകിയിരുന്നില്ലെന്നും ചാറ്റ്ബോട്ട് ഇതിൽ സമ്മതിക്കുന്നുണ്ട്.
asasas

