പശ്ചിമേഷ്യൻ സംഘർഷം ; 7 നിബന്ധനകൾ മുന്നോട്ടുവെച്ചു ഇറാൻ, വഴങ്ങിയില്ലെങ്കിൽ നിർണ്ണായക യുദ്ധം


ശാരിക

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ. ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഏഴ് സുപ്രധാന നിബന്ധനകൾ വാഷിംഗ്ടണിന് മുന്നിൽ വെച്ചതായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. ഖത്തർ മുഖേനയാണ് ടെഹ്‌റാൻ തങ്ങളുടെ നിലപാടുകൾ യു.എസിനെ അറിയിച്ചത്.

മേഖലയിലെ എല്ലാത്തരം യുദ്ധങ്ങളും അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ സാമ്പത്തിക ഫണ്ടുകൾ വിട്ടുനൽകുക, നാവിക ഉപരോധം പിൻവലിക്കുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകൾ. ഈ വ്യവസ്ഥകളിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ റെസായി പറഞ്ഞു. നിബന്ധനകൾ അംഗീകരിക്കുന്നത് വാഷിംഗ്ടണിന്റെ നിലനിൽപ്പിന് നല്ലതാണെന്നും ട്രംപിന്റെ ഭീഷണികൾ കൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചകൾക്ക് തയ്യാറാണെങ്കിലും അമേരിക്കയുടെ ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ സജ്ജമാണെന്ന് ഭരണകൂടം വ്യക്തമാക്കി. പ്രതിരോധ ആസൂത്രണത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഗൾഫ്, ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവിടങ്ങളിലെ യു.എസ്. നാവികസേനാ വിന്യാസങ്ങളെ ലക്ഷ്യമിട്ട് പ്രതിരോധിക്കാൻ സജ്ജമാണെന്നും റെസായി പറഞ്ഞു. 'മൾട്ടി-വാർഹെഡ്' ശേഷിയുള്ള കപ്പൽവിരുദ്ധ മിസൈൽ വിജയകരമായി പരീക്ഷിച്ചതായും ഇറാൻ അവകാശപ്പെട്ടു.

article-image

xXssxads

You might also like

  • Lulu Exchange
  • Straight Forward

Most Viewed