തുടർച്ചയായി 5 ദിവസം ബാങ്ക് പൂട്ടും; പെടാപാടിലാകാതിരിക്കാൻ കരുതൽ നിർദ്ദേശങ്ങളുമായി എസ്‌.ബി.ഐ!


ശാരിക
തിരുവനന്തപുരം: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്.ബി.യു) ആഹ്വാനപ്രകാരം സെപ്റ്റംബർ 28 മുതൽ 30 വരെ ദേശീയ ബാങ്ക് പണിമുടക്ക് നടക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി.ഐ). ശാഖകൾ വഴി പൂർത്തിയാക്കേണ്ട പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ സെപ്റ്റംബർ 26-ന് മുൻപായി പൂർത്തിയാക്കണമെന്ന് ബാങ്ക് അധികൃതർ അഭ്യർത്ഥിച്ചു.

സെപ്റ്റംബർ 26, 27 തീയതികളിലെ വാരാന്ത്യ അവധികൾക്ക് തൊട്ടുപിന്നാലെയാണ് മൂന്ന് ദിവസത്തെ പണിമുടക്ക് വരുന്നത്. ഇതോടെ സെപ്റ്റംബർ 26 മുതൽ 30 വരെയുള്ള തുടർച്ചയായ 5 ദിവസങ്ങളിൽ ബാങ്ക് ശാഖകളുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടും. ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായാണ് ഈ സമരം.

പണിമുടക്ക് ദിവസങ്ങളിൽ അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് എസ്‌.ബി.ഐ അറിയിച്ചു. പണമിടപാടുകൾക്കായി എ.ടി.എമ്മുകൾ, എ.ഡി.ഡബ്ല്യു.എമ്മുകൾ (ADWM), കസ്റ്റമർ സർവീസ് പോയിന്റുകൾ (CSP) എന്നിവ ഉപയോഗിക്കാം. കൂടാതെ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ (YONO), യു.പി.ഐ, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും. എങ്കിലും ഭൗതിക രേഖകൾ ആവശ്യമുള്ളതും ജീവനക്കാരുടെ സഹായം വേണ്ടതുമായ സേവനങ്ങൾ വൈകാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ മുൻകൂട്ടി തയ്യാറെടുക്കണമെന്ന് ബാങ്ക് നിർദ്ദേശിക്കുന്നു.

article-image

cxssxasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed