ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി മലയാളി താരം; ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി വിദർശ കെ. വിനോദ്


ശാരിക

ടോക്കിയോ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് ട്രാക്കിൽ ഭാരതത്തിനും കേരളത്തിനും അഭിമാന നിമിഷം. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ കെ. വിനോദ് വെള്ളി മെഡൽ സ്വന്തമാക്കി. ഈ നേട്ടത്തോടെ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ കരസ്ഥമാക്കുന്ന ആദ്യ മലയാളി താരം എന്ന ചരിത്രനേട്ടവും വിദർശ തന്റെ പേരിൽ കുറിച്ചു.

വിദർശ ഉൾപ്പെടുന്ന മൂന്നംഗ ഭാരതീയ ടീമാണ് ഉജ്ജ്വല പ്രകടനത്തിലൂടെ രാജ്യത്തിനായി വെള്ളി മെഡൽ വെടിവെച്ചിട്ടത്. അരങ്ങേറ്റ ഏഷ്യൻ ഗെയിംസിൽ തന്നെ ഈ സ്വപ്നനേട്ടം കൈവരിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഈ യുവതാരം. 50 മീറ്റർ റൈഫിൾ വിഭാഗത്തിലും വിദർശ വരും ദിവസങ്ങളിൽ മത്സരത്തിനിറങ്ങുന്നുണ്ട്.

ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ രാജ്യത്തിനായി മെഡൽ നേടാനായതിൽ വലിയ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു. കുടുംബത്തിന്റെയും പരിശീലകരുടെയും നിരന്തരമായ പിന്തുണയും പ്രോത്സാഹനവുമാണ് ഈ വലിയ വേദിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കരുത്തായതെന്നും താരം കൂട്ടിച്ചേർത്തു.

article-image

asdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed