അഡ്വ. ഷാനിമോൾ ഉസ്മാന് ഒ.ഐ.സി.സി. മനാമയിൽ സ്വീകരണം നൽകി


പ്രദീപ് പുറവങ്കര

മനാമ: കേരള സംസ്ഥാന നിയമസഭ ഡെപ്യൂട്ടി സ്പീക്കറും കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗവുമായ അഡ്വ. ഷാനിമോൾ ഉസ്മാന് ഒ.ഐ.സി.സി. ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി.

ചടങ്ങിൽ മറുപടി പ്രസംഗം നടത്തവേ, വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഭരണത്തെ കാണുന്നതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. മുൻകാലങ്ങളിൽ തിരുവോണ നാളിൽ പോലും സെക്രട്ടേറിയറ്റിന് മുന്നിൽ നിരവധി സമരങ്ങൾ കണ്ടിരുന്നു. എന്നാൽ ഈ വർഷം പരാതികളില്ലാതെ ഓണം ആഘോഷിക്കാനും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ജനങ്ങൾക്ക് കൃത്യമായി നൽകാനും സർക്കാരിന് സാധിച്ചു. ഗൾഫിലെ വിവിധ സംഘടനകൾ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് അവയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്നും അവർ ഉറപ്പുനൽകി.

ഒ.ഐ.സി.സി. ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.എം.സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിൽ, ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി., സൈദ് എം.എസ്., പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, ഐ.വൈ.സി. ചെയർമാൻ നിസാർ കുന്നംകുളത്തിൽ എന്നിവർ ആശംസകൾ നേർന്നു.

നേതാക്കളായ രജിത് മൊട്ടപ്പാറ, സിബി ചെമ്പന്നൂർ, റംഷാദ് അയിലക്കാട്, സുരേഷ് പുണ്ടൂർ, സൽമാനുൽ ഫാരിസ്, അലക്സ് മഠത്തിൽ, സിജു പുന്നവേലി, സന്തോഷ് നായർ, സന്തോഷ് ബാബു, മജീദ്, കിഷോർ, റാഫി സെൻട്രൽ മാർക്കറ്റ്, നാസർ തൊടിയൂർ, ബൈജു ചെന്നിത്തല, വിൻസെന്റ് കക്കയം, ബിജുബാൽ സി.കെ., നൈസാം, ഫൈസൽ പട്ടാണ്ടി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

article-image

cvdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed