നൂറ് കടന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു; ആഗോള റെക്കോർഡുമായി ജപ്പാൻ


ശാരിക

ടോക്കിയോ: നൂറ് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്ന ലോകത്തിലെ ആദ്യ രാജ്യമായി ജപ്പാൻ. രാജ്യത്ത് നിലവിൽ നൂറു വയസ്സ് പിന്നിട്ട 1,07,677 പേരുണ്ടെന്ന് ജാപ്പനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7,914 പേരുടെ വർദ്ധനവാണ് ഈ പട്ടികയിലുണ്ടായിട്ടുള്ളത്. തുടർച്ചയായ 56-ാം വർഷമാണ് ജപ്പാനിൽ വയോജനങ്ങളുടെ എണ്ണം ക്രമാനുഗതമായി ഉയരുന്നത്.

മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതരീതിയുമാണ് വയോധികരുടെ ആയുർദൈർഘ്യത്തിന് പ്രധാന കാരണം. അതിൽ തന്നെ ഭൂരിഭാഗം ആളുകളും പൂർണ്ണ ആരോഗ്യത്തോടെ സജീവ ജീവിതം നയിക്കുന്നവരാണെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ ജപ്പാനിലെ ജനസംഖ്യയിൽ പത്തിൽ മൂന്നുപേരും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.

എന്നാൽ, വയോജനങ്ങളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും രാജ്യത്തെ ജനനനിരക്ക് താഴേക്ക് പോകുന്നത് ജപ്പാനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജനനനിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ല. കഴിഞ്ഞ വർഷം 95 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ എണ്ണം എട്ട് ലക്ഷത്തിലെത്തിയപ്പോൾ, രാജ്യത്ത് പുതുതായി ജനിച്ചത് ഏഴ് ലക്ഷം കുഞ്ഞുങ്ങൾ മാത്രമാണ്.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed