'മരിച്ചവരുടെ ആത്മാക്കളെ സന്തോഷിപ്പിക്കാൻ' വീടിന് തീയിട്ടു; ആക്രമണം നടത്തിയാൾക്ക് ബഹ്റൈനിൽ 10 വർഷം തടവും 65,000 ദീനാർ പിഴയും


പ്രദീപ് പുറവങ്കര

മനാമ: 'മരിച്ചവരുടെ ആത്മാക്കളെ സന്തോഷിപ്പിക്കാൻ' വിജനമായ വീടിന് തീയിട്ട വിചിത്ര സംഭവത്തിൽ ബഹ്‌റൈൻ സ്വദേശിയായ പരമ്പര തീവെപ്പുകാരന് 10 വർഷം തടവും 65,000 ദീനാർ (ഏകദേശം 1.4 കോടിയിലധികം രൂപ) പിഴയും വിധിച്ച് ഹൈ ക്രിമിനൽ കോടതി. സിത്രയിലെ ആൾത്താമസമില്ലാത്ത വീടിന് ബോധപൂർവ്വം തീയിടുകയും ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുകയും ചെയ്തതിനാണ് 51-കാരനെ കോടതി ശിക്ഷിച്ചത്.

വീടിന്റെ ഒന്നാം നില 100 ശതമാനവും താഴത്തെ നില 90 ശതമാനവും കത്തിനശിച്ച നിലയിലായിരുന്നു. 2023-ൽ സ്വന്തം വീടിന് തീയിട്ടതിന് ഒരു വർഷവും, 2025-ൽ സമാനമായ മറ്റൊരു കേസിൽ 3 വർഷവും ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. സിഗരറ്റ് വലിക്കുന്നതിനിടയിൽ നിഷേധാത്മക ഊർജ്ജം ഒഴിവാക്കാനും പ്രേതങ്ങളെ ആദരിക്കാനുമായി തന്റെ പ്രണയകവിതകൾ കത്തിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് സ്വയം കവിയെന്ന് അവകാശപ്പെടുന്ന ഇയാൾ കോടതിയിൽ വാദിച്ചത്.

വീടിന് തീപിടിച്ച വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിൽ മനുഷ്യനിർമ്മിതമായ തീപിടുത്തമാണെന്ന് വ്യക്തമായി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, ആഴ്ചകൾക്ക് ശേഷം തായ്‌ലൻഡിലേക്ക് വിനോദസഞ്ചാരത്തിനായി കടക്കാൻ ശ്രമിക്കവെ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് മനഃശാസ്ത്ര വിദഗ്ധരുടെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അതേസമയം ലഹരിമരുന്ന് കേസുകളിലും പൊതുമുതൽ നശിപ്പിച്ച കേസുകളിലും മുൻപും ശിക്ഷ അനുഭവปฏิച്ചയാളാണ് പ്രതി.

article-image

adsadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed