റഷ്യ ആക്രമണം ശക്തമാക്കുന്നു; യുഎസിനോട് സൈനികസഹായം തേടി സെലെൻസ്കി

ഷീബ വിജയൻ
കീവ് I റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ യുഎസിൽനിന്നും കൂടുതൽ സൈനികസഹായം തേടി യുക്രെയ്‌ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്‌കി. യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ റഷ്യ ശക്‌തമായ ആക്രമണം നടത്തിയതിനു പിന്നാലെയാണ് സെലെൻസ്‌കിയുടെ നീക്കം. വെള്ളിയാഴ്‌ച സെലെൻസ്‌കി യുഎസ് സന്ദർശിക്കും. ഹർകീവിലെ പ്രധാന ആശുപത്രിയിൽ ബോംബ് വീണതോടെ രോഗികളെ ഒഴിപ്പിച്ചു. ഊർജനിലയങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ദീർഘദൂര മിസൈലായ ടോമഹോക് യുക്രെയ്നിനു നൽകുമെന്നു കഴിഞ്ഞദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ഉൾപ്രദേശങ്ങളിലും ആക്രമണം നടത്താൻ ഈ മിസൈൽ ലഭിച്ചാൽ യുക്രെയ്നിനാവും.
aaasasasas