യുക്രൈൻ- റഷ്യ വെടിനിർത്തലിൽ ധാരണയാകാതെ ട്രംപും പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചതായി റിപ്പോർട്ട്

ശാരിക
വാഷിംഗ്ടൺ l അലാസ്‌കയിൽ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയിൽ യുക്രൈൻ- റഷ്യ വെടിനിർത്തൽ വിഷയത്തിൽ യാതൊരു ധാരണയും ഉണ്ടായില്ലെന്ന് സൂചന. അതേസമയം മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ വെടിനിർത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയിൽ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചർച്ചയിലെ ധാരണകളെ കുറിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായും നാറ്റോ രാജ്യങ്ങളുമായും സംസാരിക്കുമെന്നും അതിന് ശേഷം തുടർ നടപടിയെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ധാരണകൾ എന്തെല്ലാമാണെന്ന കാര്യത്തിൽ ഇരുവരും വ്യക്തത നൽകിയിട്ടില്ല. യുക്രൈൻ സഹോദര രാജ്യമാണെന്നായിരുന്നു പുടിന്റെ പ്രതികരണം. എന്നാൽ വിഷയത്തിൽ റഷ്യക്ക് പല ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചയിൽ പുരോഗതിയുണ്ടെന്ന് പറഞ്ഞ പുടിൻ ചർച്ച തുടരുമെന്നും വ്യക്തമാക്കി. ചർച്ചയിലെ പുരോഗതിയെ ഇല്ലാതാക്കും വിധത്തിലുള്ള നീക്കങ്ങൾക്ക് യുക്രൈനോ യൂറോപ്യൻ രാജ്യങ്ങളോ മുതിരരുത്. യുക്രൈൻ യുദ്ധം അവസാനിക്കണമെങ്കിൽ റഷ്യയുടെ ആശങ്ക പരിഹരിക്കപ്പെടണം. അതിൽ ഒന്ന് സെലൻസ്‌കി സർക്കാരാണെന്നും പുടിൻ പറഞ്ഞു.
dgdfg