വിഡിയോ ഗെയിം വിപണിയിൽ വൻ വളർച്ച കൈവരിച്ച് സൗദി


ഷീബ വിജയൻ

അൽഖോബാർ I സൗദി അറേബ്യയിൽ വിഡിയോ ഗെയിം വിപണിയിൽ ശക്തമായ വളർച്ച. 2024, 2025 വർഷങ്ങളിൽ 24 ലക്ഷത്തിലധികം വിഡിയോ ഗെയിം കൺസോൾ യൂനിറ്റുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു. 2024 ൽ 17 ലക്ഷം യൂനിറ്റുകൾക്ക് മേൽ ഇറക്കുമതി നടന്നപ്പോൾ 2025 ൽ ഇതുവരെ 6,84,489 യൂനിറ്റുകൾ ഇറക്കുമതി ചെയ്യപ്പെട്ടു.2024 ൽ ഇറക്കുമതി ഏറ്റവും കൂടുതൽ നടന്നത് ചൈന, ജപ്പാൻ, യു.എസ്.എ, ഹോങ്കോംഗ്, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നായിരുന്നു. 2025 ൽ ചൈന വീണ്ടും ഒന്നാം സ്ഥാനത്തെത്തി. തുടർന്നുള്ള സ്ഥാനങ്ങളിൽ യു.എസ്.എ, ജപ്പാൻ, വിയറ്റ്നാം, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ്. സൗദി ഇന്റർനെറ്റ് റിപ്പോർട്ട് 2024 (കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മിഷൻ) ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൽ വലിയ പുരോഗതിയുണ്ടായതായി വ്യക്തമാക്കുന്നു. പ്രധാന വിഡിയോ ഗെയിമുകളിലെ പ്രതികരണ സമയം 88 ശതമാനം വർധിച്ചതായും റിപ്പോർട്ട് ചെയ്യുന്നു. ഉപയോഗ പ്രവണതകൾ സംബന്ധിച്ച ഡാറ്റയിൽ സ്മാർട്ട് ഡിവൈസുകൾ 24.2 ശതമാനവും പ്ലേസ്റ്റേഷൻ 23.8 ശതമാനവും ഉപയോഗം കണ്ടെത്തി.

 

article-image

ASassaSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed