സ്വമേധയാ അമേരിക്ക വിടാന്‍ അഭയാര്‍ത്ഥികള്‍ക്ക് 'ഓഫര്‍' നൽകി ട്രംപ്'; നടപടി ചിലവ് ചുരുക്കലിന്റെ ഭാഗമായി


അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ അഭയാർത്ഥികൾക്ക് മുന്നിലേക്ക് പുതിയ 'ഓഫർ വെച്ച് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ നിന്ന് സ്വയം നാടുവിടാൻ തയ്യാറായിരിക്കുന്ന അഭയാർത്ഥികൾക്ക് 1000 ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ചു. യുഎസ് ഡിപ്പാർട്മന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടേതാണ് ഈ തീരുമാനം.

ഒരു വ്യക്തി അനധികൃത കുടിയേറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, അയാളെ അറസ്റ്റ് ചെയ്ത്, നാടുകടത്തുന്നത് വരെയുള്ള നടപടികൾക്ക് 17000 ഡോളറാണ് ചിലവ്. ഈ ചിലവ് വെട്ടിച്ചുരുക്കാനാണ് അഭയാർത്ഥികൾക്ക് പണം വാഗ്ദാനം ചെയ്യുന്നത്.

ജനുവരി 20ന് പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് പിന്നാലെ വലിയ രീതിയിലുള്ള നാടുകടത്തലാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെയ്ക്കും 1,52,000 ആളുകളെ നാടുകടത്തിയെന്നാണ് കണക്ക്. ഇതിനായി വലിയ തുകയാണ് ചിലവ് എന്നതിനാലാണ് പുതിയ വാഗ്ദാനം.

article-image

fgddfhhddhfrfdsh

You might also like

Most Viewed