'ഇന്ത്യയോട് ഏറ്റുമുട്ടാൻ നിൽക്കണ്ട, പാപ്പരായിപ്പോകും'; പാകിസ്താന് മുന്നറിയിപ്പ് നൽകി മൂഡീസ്


പാകിസ്താന് മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിങ് ഏജൻസിയായ മൂഡീസ്. ഇന്ത്യയുമായുളള ഏറ്റുമുട്ടൽ പാകിസ്താനെ കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക കാര്യങ്ങളിൽ പാകിസ്താനെ തകർക്കുമെന്നും മൂഡീസ് മുന്നറിയിപ്പ് നൽകി.

കടമെടുക്കൽ, വിദേശനാണ്യ ശേഖരം എന്നിവയിൽ പാകിസ്താൻ തിരിച്ചടി നേരിടുമെന്നാണ് മുന്നറിയിപ്പ്. ' ഇന്ത്യയുമായി ഇപ്പോൾ ഉള്ള, ഉണ്ടായേക്കാവുന്ന സംഘർഷങ്ങൾ പാകിസ്താനെ കൂടുതൽ അപകടത്തിലേക്കാണ് നയിക്കുക. പാകിസ്താന്റെ വളർച്ചയെയും, നിലവിലെ സാമ്പത്തിക അവസ്ഥയെയും രൂക്ഷമായി ബാധിക്കും. നിലവിൽ പാകിസ്താൻ സമ്പദ് വ്യവസ്ഥ വലിയ ഒരു തകർച്ചയിൽ നിന്ന് മെല്ലെ ഉയർത്തെഴുന്നേൽക്കുകയാണ്. എന്നാൽ ഒരു പ്രശ്നം ഉണ്ടായാൽ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള പാകിസ്താന്റെ കടമെടുപ്പിനെയും മറ്റും അത് ബാധിച്ചേക്കും. അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും' എന്നാണ് മൂഡീസ് മുന്നറിയിപ്പ് നൽകുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ. ജൂലൈ 2023ലാണ് അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്ന് മൂന്ന് ബില്യൺ ഡോളറിന്റെ ലോൺ ലഭിച്ചത്. ഇതിന് പിന്നാലെ വീണ്ടും പാകിസ്താന് കടമെടുക്കേണ്ടി വന്നു. ഇവയിൽ നിന്നെല്ലാം മെല്ലെ കരകയറി വരുകയാണ് രാജ്യം ഇപ്പോൾ. അതിനിടയിൽ ഒരു സംഘർഷം ഉണ്ടായാൽ, അത് സാമ്പത്തികമായി പാകിസ്താനെ തകർക്കുമെന്നാണ് മൂഡീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

article-image

adsdfsa

You might also like

Most Viewed