പഹൽഗാം ഭീകരാക്രമണം; സംഘർഷം ഒഴിവാക്കണമെന്ന് യുഎൻ


ജമ്മുകാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ സംഘര്‍ഷ സാധ്യതയിൽ ആശങ്കയറിയിച്ച് യുഎൻ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരെ യുഎൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടെറെസ് നേരിട്ട് വിളിച്ച് സംസാരിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎൻ, സംഘര്‍ഷം ഒഴിവാക്കണമെന്ന് ഇരുരാജ്യങ്ങളോടും അഭ്യര്‍ഥിച്ചു. ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎൻ ഒരുക്കമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല. ഇന്ത്യ- പാക് അതിര്‍ത്തികളിൽ വര്‍ധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

article-image

adsdsaCdsa

You might also like

Most Viewed