ബ്രസീൽ സുപ്രീംകോടതിക്കു പുറത്ത് സ്വയം പൊട്ടിത്തെറിച്ച് യുവാവ്


ബ്രസീൽ സുപ്രീംകോടതിയുടെ പുറത്ത് സ്വയം പൊട്ടിത്തെറിച്ച് യുവാവ്. ഫ്രാൻസിസ്കോ വാണ്ടർലി ലൂയിസ് (59) എന്നയാളാണ് മരിച്ചത്. തലസ്ഥാനമായ ബ്രസീലിയയിൽ പ്രസിഡന്റിന്റെ ഔദ്യോഗികവസതിക്കും സമീപമായിരുന്നു സ്ഫോടനങ്ങൾ.

മുൻ പ്രസിഡന്‍റ് ജയിർ ബൊൾസെനാരോയുടെ ലിബറൽ പാർട്ടിക്കാരനായ ഫ്രാൻസിസ്കോ ലൂയിസ് ആണ് ബുധനാഴ്ച വൈകുന്നേരം സുപ്രീംകോടതിയിൽ സ്ഫോടനം നടത്തിയത്. തൊട്ടുപിന്നാലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുപ്രീംകോടതി പരിസരത്ത് രണ്ടുതവണ സ്ഫോടനശബ്ദം കേട്ടു. കെട്ടിടത്തിനുനേർക്ക് ഇയാൾ സ്ഫോടകവസ്തുക്കൾ വലിച്ചെറിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.

You might also like

  • Straight Forward

Most Viewed