കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയ അകിര എൻഡോ അന്തരിച്ചു


കൊളസ്ട്രോൾ‍ കുറയ്ക്കാനുള്ള മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ (90) അന്തരിച്ചു. ജൂണ്‍ അഞ്ചിനായിരുന്നു മരണം. 1973−ലാണ് ഫംഗസായ പെനിസിലിയത്തിൽ‍നിന്ന് അദ്ദേഹം മെവാസ്റ്റാറ്റിന്‍ വേർ‍തിരിച്ചത്. ആയിരക്കണക്കിന് സൂക്ഷ്മജീവികളിലെ പരീക്ഷണത്തിനുശേഷമായിരുന്നു ഔഷധം വേർതിരിച്ച് സ്ഥിരീകരിച്ചത്. നൊബേൽ‍ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച കണ്ടുപിടിത്തമായിരുന്നു. പക്ഷെ അദ്ദേഹത്തെ പുരസ്കാരത്തിന് ഇതുവരെയും പരിഗണിച്ചില്ല. ശാസ്ത്ര, സാങ്കേതിക രംഗത്തെ മികവിന് നൽ‍കുന്ന ജപ്പാന്‍ പ്രൈസ് നൽ‍കി 2006−ൽ‍ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 

രക്തത്തിലെ ചീത്ത കൊളസ്ട്രോൾ‍ നീക്കംചെയ്യുന്നതിൽ‍ സ്റ്റാറ്റിന്‍ നിർ‍ണായകമായി. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള ചികിത്സയിൽ‍ ഇന്നും ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ്. ലക്ഷകണക്കിന് മനുഷ്യരുടെ ജീവനാണ് ഇതുവഴി പരിരക്ഷിക്കപ്പെടുന്നത്.

പരീക്ഷണങ്ങളുടെ ഭാഗമായി ഇദ്ദേഹം 1970ൽ ഫംഗസ്−ഉത്പന്നമായ സൈക്ലോസ്പോരിൻ കണ്ടെത്തിയതിനുശേഷം ട്രാൻസ്പ്ലാൻറ് മെഡിസിനിലും വിപ്ലവം സൃഷ്ടിച്ചു. ഇത് ദാതാവിന്റെ അവയവങ്ങൾ ശരീരം നിരസിക്കുന്നത് തടയാൻ സഹായിക്കുന്നു. യുഎസ് നൊബേൽ‍ സമ്മാനം എന്നറിയപ്പെടുന്ന ലാസ്‌കർ‍ അവാർ‍ഡ് 2008ൽ അകിര എന്‍ഡോയ്ക്ക് സമ്മാനിച്ചു.

article-image

sdfsdf

You might also like

Most Viewed