ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം


ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകീട്ട് ആറിന് നിശാഗന്ധിയിൽ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും.

പ്രമുഖ സാഹിത്യകാരൻ എം മുകുന്ദന്‍ മുഖ്യാതിഥിയാകും. മന്ത്രി കെ.രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി. സുവര്‍ണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്.എഫ്.എസ്.ഐ-കെ.ആര്‍ മോഹനന്‍ അവാര്‍ഡുകള്‍ മന്ത്രിമാരായ വി.എന്‍ വാസവന്‍, വി ശിവന്‍കുട്ടി, കെ രാജന്‍ എന്നിവര്‍ സമ്മാനിക്കും.

രാജ്യാന്തരമേളയുടെ സമാപന ദിനമായ ഇന്ന് ജാഫർ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്സ്, ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്സ് ഫിലിം എന്നിവ ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. റിസർവേഷൻ ഇല്ലാതെ ഇന്ന് ചിത്രങ്ങൾ കാണാം.

article-image

ds

You might also like

Most Viewed